ധനാഢ്യനായിരുന്നു ഖാദർ സാഹിബ്. എല്ലാ നിലയിലും സന്തു ഷ്ടനായിരുന്നെങ്കിലും ഒരു കാര്യത്തിൽ മാത്രം അദ്ദേഹം ദുഃഖിത നായിരുന്നു. 40 വർഷം പഴക്കമുള്ള കഠിനമായ വയറുവേദന മൂലം അത്യന്തം നിരാശനായി കഴിഞ്ഞുവരികയായിരുന്നു. സ്പെഷ്യ ലിസ്റ്റുമാരായ നിരവധി ഡോക്ടർമാരെ കണ്ടു. അവർ പറഞ്ഞു കൊടുത്ത മരുന്ന് കഴിച്ചെങ്കിലും രോഗത്തിന് ഒരു ശാന്തിയും ലഭിച്ചില്ല. ഒരു ദിവസം ഇതിനടുത്ത ഒരു സ്ഥലത്ത് ശൈഖുനാ എത്തിയപ്പോൾ ഖാദർ ഹാജി പോയിക്കണ്ട് വിവരങ്ങൾ പറഞ്ഞു. ഇതു കേട്ട ശൈഖുനാ "ഒരു ഗ്ലാസ്സ് വെള്ളം" അദ്ദേഹത്തിന് ജപി ച്ചുകൊടുത്തു. അതിനുശേഷം ആ രോഗം ഒരിക്കലും അദ്ദേ ഹത്തെ പിടികൂടിയിട്ടില്ല.
മാറാത്ത മാനസികരോഗത്തിൽ നിന്നും മോചനം